Skip to main content

ഉപതെരഞ്ഞെടുപ്പ്: അച്ചടി സാമഗ്രികളിൽ കോപ്പികളുടെ എണ്ണം രേഖപ്പെടുത്തണം

ആലപ്പുഴ: അരൂർ നിയമസഭാമണ്ഡലത്തിലേയ്ക്കുളള ഉപതെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട് ജില്ലയിലെ അച്ചടിശാലകളിൽ പോസ്റ്ററുകൾ, നോട്ടീസുകൾ മറ്റേതെങ്കിലും പ്രചാരണ സാമഗ്രികൾ എന്നിവ അച്ചടിക്കുന്നപക്ഷം ആയത് ഏൽപ്പിക്കുന്ന വ്യക്തിയിൽ നിന്ന് ഒരു സത്യവാങ് മൂലം (രണ്ട് പ്രതി) അച്ചടിശാല അധികാരികൾ വാങ്ങി സൂക്ഷിക്കേണ്ടതാണ്. അച്ചടി പൂർത്തിയായി മൂന്ന് ദിവസത്തിനകം ആയതിൻറ (സത്യവാങ്മൂലം) ഒരു പ്രതിയും അച്ചടിച്ച സാമഗ്രികളുടെ രണ്ട് പ്രതിയും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന അസിസ്റ്റൻറ് എക്‌സ് പെൻഡീച്ചർ ഒബ്‌സർവർക്ക് നൽകേണ്ടതാണ്. പ്രിൻറ് ചെയ്ത സാമഗ്രികളിൽ അച്ചടിശാലയുടെ പേര്,  അച്ചടിപ്പിക്കുന്ന ആളിന്റെ പേരും വിലാസവും, കോപ്പികളുടെ എണ്ണം എന്നിവ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണെന്ന് ജില്ലാകളക്ടർ അറിയിച്ചു.  
 

date