Skip to main content

അരൂർ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫ്. സ്ഥാനാർത്ഥി പത്രിക നൽകി

ആലപ്പുഴ: അരൂർ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ആദ്യ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നാമനിർദേശ പത്രിക സമർപ്പണത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ (27.09.2019) എൽ.ഡി.എഫ്. സ്ഥാനാർത്ഥി മനു സി. പുളിക്കലാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

പുളിക്കൽ സിറിയക്ക് അബ്രഹാമിന്റേയും ആലീസ് സിറിയക്കിന്റേയും മകനാണ് 36കാരനായ ഇദ്ദേഹം. ഭാര്യ റോഷൻ തോമസും മകൾ അന്ന എം. പുളിക്കൽ.സെപ്തംബർ 30നാണ് പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം. നാലാം ശനിയാഴ്ചയായതിനാൽ 28നും ഞായറാഴ്ചതിനാൽ 29നും പത്രിക സ്വീകരണമുണ്ടാകില്ല.

വരണാധികാരിയായ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ, സഹവരണാധികാരിയായ പട്ടണക്കാട് ബി.ഡി.ഒ എന്നിവരുടെ കാര്യാലയങ്ങളിൽ പത്രിക നൽകാം. രാവിലെ 11 മുതൽ മൂന്നുവരെയാണ് പത്രിക സമർപ്പണത്തിനുള്ള സമയം.

 

date