Skip to main content

ബീച്ച് ഗെയിംസ്: കലാ-സാംസ്‌ക്കാരിക പരിപാടികേളാടെ വര്‍ണാഭമാക്കും മത്സരങ്ങള്‍ നവംബര്‍ മൂന്ന് മുതല്‍

കായിക, വിനോദ സഞ്ചാര മേഖലക്ക് പൂത്തനുണര്‍വ്വ് നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് നവംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ 16 വരെയായി വിവിധ ദിവസങ്ങളില്‍ ജില്ലയില്‍ നടക്കും. ജില്ലയിലെ ്രപധാന ബീച്ചുകളായിരിക്കും മത്സര വേദികള്‍. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പോട്‌സ് കൗണ്‍സില്‍, ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംസ്ഥാന തലത്തില്‍ ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. നാല് ജില്ലകളിലായിട്ടാണ് സംസ്ഥാന തല മത്സരങ്ങള്‍. വോളീബോളിനാണ് കണ്ണൂര്‍ ജില്ല ആതിഥ്യമരുളുന്നത്. ഇതിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങളും നടക്കും. ഫുട്‌ബോള്‍, വോളീബോള്‍, കബടി, വടംവലി എന്നീ ഇനങ്ങളില്‍ വനിത, പുരുഷ വിഭാഗങ്ങളില്‍ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മത്സരങ്ങള്‍ ഉണ്ടാകും. തീരദേശവാസിള്‍ക്കായി പ്രത്യേകമായി ഫുട്‌ബോള്‍, വടംവലി (പുരുഷന്‍മാര്‍ക്ക് മാത്രം) മത്സരങ്ങളും സംഘടിപ്പിക്കും.
ബീച്ച് ഗെയിംസ് മത്സരങ്ങള്‍ വിനോദ സഞ്ചാര പ്രോത്്‌സാഹനം കൂടി ലക്ഷ്യമിട്ട് വിപുലമായ കലാ-സാംസ്‌ക്കാരിക പരിപാടികളോടെ ബീച്ച് കാര്‍ണിവലായി നടത്തണമെന്ന് സംഘാടക സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് വി സുനില്‍ കുമാര്‍ പരിപാടികള്‍ വിശദീകരിച്ചു. സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. മത്സരവേദികളായ ബീച്ചുകള്‍ കേന്ദ്രീകരിച്ച് പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

date