Skip to main content
മുരിക്കാശ്ശേരിയില്‍ നടക്കുന്ന നാഷണല്‍ ക്ലാസ്സിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ മത്സര ഇനങ്ങളില്‍ നിന്ന്.

നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് മത്സരം ആരംഭിച്ചു

മുരിക്കാശ്ശേരിയില്‍ നടക്കുന്ന നാഷണല്‍ ക്ലാസ്സിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ മത്സര ഇനങ്ങള്‍ രാവിലെ മുതല്‍ ആരംഭിച്ചു.  മുരിക്കാശേരി പാവനാത്മ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ മൂന്നു  വേദികളില്‍  ആയി  നടക്കുന്ന  മത്സര ഇനങ്ങളില്‍  ഇരുന്നൂറോളം മത്സരാര്‍ത്ഥികള്‍ ഇന്ന് മാറ്റുരയ്ക്കും.  രാവിലെ സ്റ്റേജ് ഒന്നില്‍ മാസ്റ്റേഴ്‌സ് 59 കിലോഗ്ഗ്രാം വിഭാഗത്തില്‍ സ്‌ക്വാട് മത്സരവും സ്റ്റേജ് രണ്ടില്‍ ജൂനിയര്‍ 59 കിലോഗ്രാം, 53 കിലോഗ്രാം  വിഭാഗങ്ങളില്‍  ബെഞ്ച് പ്രെസ്സ് മത്സരവും  സ്റ്റേജ് മൂന്നില്‍ സബ്ജൂനിയര്‍ 53 കിലോഗ്രാം വിഭാഗങ്ങളില്‍ ഡെഡ്‌ലിഫ്റ്റ് മത്സരങ്ങളുമാണ് നടക്കുന്നത്.  ഉച്ചകഴിയുന്നതോടെ ഓരോ വിഭാഗത്തിലെയും മെഡല്‍ ജേതാക്കളെ അറിയാനാവും.

date