Skip to main content

കൂടുതല്‍ സൗകര്യങ്ങളുമായി മഞ്ചേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍ സംരംഭം തുടങ്ങുന്നവര്‍ക്ക് പ്രായോഗിക പരിശീലനം നേടാം

     റബറധിഷ്ടിത സംരംഭം തുടങ്ങുന്നവര്‍ക്ക് സഹായകമായി  മഞ്ചേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങളായി. റബര്‍ വ്യവസായങ്ങള്‍ക്ക് ആവശ്യമായ യന്ത്ര സൗകര്യം, പ്രായോഗിക പരിശീലനം , ലാബ്, ലൈബ്രററി എന്നിവയെല്ലാം കേന്ദ്രത്തിലുണ്ട്. 1994 ലാണ് കേന്ദ്രം മഞ്ചേരി പയ്യനാട്ടെ വ്യവസായ പാര്‍ക്കില്‍ ആരംഭിക്കുന്നത്.
      പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാങ്കേതിക സഹായം, ഉത്പന്നങ്ങളുടെ ഗുണനിലവാര പരിശോധന, പരീക്ഷണത്തിനുള്ള സൗകര്യം, അത്യാധുനിക യന്ത്രങ്ങളുടെ സഹായം, ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ ടൂളുകള്‍, മോള്‍ഡുകള്‍, ഡൈകള്‍ എന്നിവ നിര്‍മിക്കാന്‍ സാങ്കേതിക സഹായം എന്നിവ കേന്ദ്രത്തില്‍ നിന്നും ലഭിക്കും. അത്യാധുനിക ലാബുകളും കേന്ദ്രത്തിലുണ്ട്. വിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പ് അവസരവും വ്യവസായികള്‍ക്ക് പ്രായോഗിക പരിശീലനവും സംരംഭകത്വ ക്ലാസുമെല്ലാം കേന്ദ്രത്തില്‍ നല്‍കുന്നുണ്ട്. ഗവേഷകര്‍ക്കും പുതിയ പ്രൊജക്ട് ഏറ്റെടുക്കുന്നവര്‍ക്കും ആവശ്യമായ സഹകരണവും കേന്ദ്രത്തില്‍ നിന്നും ലഭിക്കും.  സാങ്കേതിക സേവനങ്ങള്‍ക്കും പരിശീലനം ലഭിക്കുന്നതിനുമായി വിളിക്കാം 0483 2768507
 

date