Skip to main content

ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.

      ചാപ്പനങ്ങാടി ജിഎംഎല്‍പി സ്‌കൂളില്‍ നിര്‍മിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പ്രൊഫ കെ കെ  ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ പൊ•ള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.  ആബിദ്ഹുസൈന്‍ തങ്ങള്‍ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി എ റഹ്മാന്‍, വൈസ് പ്രസിഡണ്ട് കദീജ സലീം, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ മുഹമ്മദ് മുസ്തഫ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ നാരായണന്‍ കുട്ടി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൊളക്കാടന്‍ ആബിദ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫൈസല്‍ പൂവല്ലൂര്‍, മണി പൊ•ള എന്നിവര്‍ പ്രസംഗിച്ചു. പിടിഎ പ്രസിഡണ്ട് സലീം കടക്കാരന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ എം ടി ഉമ്മര്‍ നന്ദിയും പറഞ്ഞു.
 

date