Skip to main content

കാവുകള്‍ സംരക്ഷിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നു

 

ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുന്നതിനും വനേതര മേഖലയിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി വനം - വന്യജീവി വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു.  തല്‍പരരായ വ്യക്തികള്‍, ദേവസ്വം ബോര്‍ഡ്, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം ലഭിക്കുക.  താല്‍പര്യമുള്ളവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, മലപ്പുറം വിലാസത്തില്‍ ഒക്‌ടോബര്‍ 30നകം ലഭിക്കണം.  ഫോണ്‍ 0483 2734803, 8547603857, 8547603864. 
 

date