Skip to main content

ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം

വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം പടവുകൾ 2019-20 ന് തിരുവനന്തപുരം ജില്ലക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മെരിറ്റ് അടിസ്ഥാനത്തിൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് സർക്കാർ-സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരായിരിക്കണം. നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകൾ അങ്കണവാടി വർക്കർമാർ വഴി ശിശുവികസന പദ്ധതി ഓഫീസർമാർക്ക് നൽകണം. കൂടുതൽ വിവരങ്ങൾ ഐസിഡിഎസ് ഓഫീസിൽ ലഭിക്കും. അപേക്ഷ ഒക്‌ടോബർ 14നകം നൽകണം.
പി.എൻ.എക്‌സ്.3479/19

date