Skip to main content

മലബാര്‍  ക്രാഫ്റ്റ്സ് മേളയ്ക്കായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു

 

    പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് ജനുവരി 16 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന  മലബാര്‍  ക്രാഫ്റ്റ്സ് മേളയുടെ ഭാഗമായി വിവിധ സേവനങ്ങള്‍ ലഭ്യമാകുന്നതിനും, ഭക്ഷ്യമേള സ്റ്റാളുകള്‍ നടത്തുന്നതിനുമായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 
    മലബാറിന്‍റെ തനതു രുചിഭേദങ്ങളടങ്ങിയ ഭക്ഷ്യ വിഭവങ്ങള്‍   ലഭ്യമാക്കുന്ന ഭക്ഷ്യമേളയുടെ ഭാഗമായി വിവിധ തരം വിഭവങ്ങള്‍  വിതരണം ചെയ്യുന്ന, 10 സ്റ്റാളുകള്‍ ഏറ്റെടുത്ത് നടത്തുവാന്‍ താല്പര്യമുളളവരില്‍ നിന്ന് ക്രാഫ്ട്സ് മേള കണ്‍വീനര്‍ അപേക്ഷ ക്ഷണിച്ചു. 
   കൂടാതെ മേളയുടെ ഭാഗമായി വോളന്‍റിയേഴ്സിനും  മറ്റുമായി 15   ദിവസം ഭക്ഷണം    ലഭ്യമാക്കുക, മേളയുടെ സുരക്ഷയ്ക്കായി ഇഇഠഢ  ക്യാമറകള്‍ സ്ഥാപിക്കുക, പ്രചരണത്തിനായി ഞീമറ ടവീം സംഘടിപ്പിക്കുക, പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുക, പരസ്യ പ്രചരണത്തിനുളള ടവീൃേ എശഹാ  നിര്‍മ്മിച്ചു നല്‍കുക.   പരസ്യ പ്രചരണങ്ങള്‍ നടക്കുന്നതിനുളള വിവിധ ഡിസൈനുകള്‍, മാറ്ററുകള്‍ തയ്യാറാക്കുക, വിവിധ കൗണ്‍ണ്ടറിലേക്ക് കമ്പ്യൂട്ടറുകളും, മറ്റ്     അനുബന്ധ ഉപകരണങ്ങളും വാടകയ്ക്ക് ലഭ്യമാക്കുക,  ആര്‍ട്ടിസാന്‍സിനും മറ്റുളളവര്‍ക്കും നല്‍കുന്നതിന് മൊമന്‍റോകള്‍ ലഭ്യമാക്കുക തുടങ്ങിയ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് താല്പര്യമുളളവര്‍ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ട് ജനുവരി 9-ാം തിയ്യതിയ്ക്കകം വെവ്വേറെ ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്‍ണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ക്രാഫ്റ്റ്സ് മേള 2018  കമ്മിറ്റിയുമായോ, ജില്ലാ വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടേണ്ടണ്‍താണ്. ഫോണ്‍ - 04912505385/2505408

date