Skip to main content

ജില്ലാ സിവില്‍ സര്‍വീസ് കായികമേള 30 നും ഒന്നിനും

 

ജില്ലാ സിവില്‍ സര്‍വീസ് കായികമേള സെപ്തംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളിലായി നടക്കും. ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ്, കബഡി എന്നിവ മെഡിക്കല്‍ കോളെജില്‍ ഗ്രൗണ്ടിലും ക്രിക്കറ്റ് കോട്ടമൈതാനത്തും ചെസ്, നീന്തല്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഗുസ്തി, ബാഡ്മിന്റണ്‍ ഷട്ടില്‍, ടേബിള്‍ ടെന്നീസ്, ലോണ്‍ ടെന്നീസ്, പവര്‍ ലിഫ്റ്റിങ്, വെയിറ്റ് ലിഫ്റ്റിങ് എന്നീ ഇനങ്ങള്‍ ഒക്‌ടോബര്‍ ഒന്നിന് റെയില്‍വേ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നടക്കും. പരിപാടി ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കാന്‍ പേര് നല്‍കിയ സര്‍ക്കാര്‍ ജീവനക്കാര്‍ അതത് വേദികളില്‍ രാവിലെ 8.30 സ്‌പോര്‍ട്‌സ് കിറ്റുമായി റിപ്പോര്‍ട്ട് ചെയ്യമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. വിശദവിവരത്തിന് 0491-2505100 ല്‍ വിളിക്കുക.

date