Skip to main content

ഖാദി ഉത്പ്പന്നങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിബേറ്റ്

 

ജില്ലാ ഖാദി വ്യവസായ കാര്യാലയത്തില്‍ ഗാന്ധിജയന്തി കാലയളവില്‍ ഇന്ന് (ഒക്ടോബര്‍ ഒന്ന്) മുതല്‍ ഒക്ടോബര്‍ അഞ്ച് വരെ ഖാദി തുണിത്തരങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഇതരസംസ്ഥാന ഖാദി ഉല്‍പ്പന്നങ്ങളായ ഖാദി സില്‍ക്ക്, പോളി, വുള്ളന്‍, ഉത്പ്പന്നങ്ങള്‍ 20 ശതമാനം, ഖാദി കോട്ടണ്‍ 30 ശതമാനം റിബേറ്റിലും ലഭിക്കും. സംസ്ഥാനത്തെ ഖാദി സില്‍ക്ക്, ഖാദി കോട്ടണ്‍ ഉത്പ്പന്നങ്ങള്‍ 30 ശതമാനം റിബേറ്റിലും പോളി ഉത്പ്പന്നങ്ങള്‍ 20 ശതമാനം റിബേറ്റിലും ലഭിക്കുന്നതാണ്.

date