Skip to main content

സിനിമാ തിയറ്റര്‍ മിനിമം വേതനം; ഉപസമിതി തെളിവെടുപ്പ് 17-ന്

 

സംസ്ഥാനത്തെ സിനിമാ തിയറ്റര്‍ തൊഴില്‍ മേഖലയില്‍ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക സമിതി ഉപസമിതിയുടെ തെളിവെടുപ്പ് ഈ മാസം 17-ന് രാവിലെ 10.30-ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്നു.  എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുളള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി/തൊഴിലുടമാ പ്രതിനിധികള്‍ ഉള്‍പ്പെടെയുളളവര്‍ പങ്കെടുക്കണമെന്ന് മിനിമം വേതന ഉപദേശക സമിതി സെക്രട്ടറി അറിയിച്ചു.

date