Skip to main content

 ഒപ്പം പദ്ധതി അദാലത്ത് 5 ന്

കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതി ഒക്‌ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. 

മാനേജ്‌മെന്റ് ട്രെയിനി : എഴുത്തു പരീക്ഷ 12 ന്

ജില്ലയിലെ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള മാനേജ്‌മെന്റ് ട്രെയിനി തെരഞ്ഞെടുപ്പിന് അപേക്ഷിച്ചവര്‍ക്കുളള എഴുത്തു പരീക്ഷ ഒക്‌ടോബര്‍ 12 ന് രാവിലെ 10 മണി മുതല്‍ 11.15 വരെ മാനാഞ്ചിറ മോഡല്‍ യു.പി സ്‌കൂളില്‍ (വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് സമീപം) നടത്തും.

അറ്റന്റര്‍ ഗ്രേഡ് II : സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍  ഹോമിയോപ്പതി വകുപ്പില്‍  അറ്റന്റര്‍ ഗ്രേഡ് II (കാറ്റഗറി നം. 092/2016) തസ്തികയുടെ സാധ്യതാ പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എല്‍.ഡി ക്ലര്‍ക്ക് ഡെപ്യൂട്ടേഷന്‍ ;
അപേക്ഷ ക്ഷണിച്ചു

കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തില്‍ എല്‍.ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ മാതൃസ്ഥാപനത്തില്‍ നിന്നും നിരാക്ഷേപ പത്രവും നിശ്ചിത ഫോറത്തിലുള്ള അപേക്ഷയും സഹിതം ഡയറക്ടര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നാളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 21 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0471-2316306, 9447956162.

ലിറ്റില്‍ കൈറ്റ്‌സ് ;
ജില്ലയില്‍ 12,5488 പേര്‍ക്ക് അവസരം

 ജില്ലയില്‍ ലിറ്റില്‍ കൈറ്റ്‌സ് പദ്ധതി വഴി അമ്മമാര്‍ക്ക് ഹൈടെക് പരിശീലനത്തിന് അവസരം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടുത്താനും, സമഗ്ര പോര്‍ട്ടല്‍, പാഠപുസ്തകങ്ങളിലെ ക്യൂ.ആര്‍ കോഡുകള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് വീട്ടിലും ഉപയോഗിക്കാന്‍ സാഹചര്യം ഒരുക്കുന്നതിനുമായി രക്ഷിതാക്കളായ വീട്ടമ്മമാര്‍ക്ക് യൂണിറ്റുകള്‍ വഴി പ്രത്യേകം പരിശീലനം നല്‍കുന്ന പദ്ധതിയാണ് 'ലിറ്റില്‍ കൈറ്റ്‌സ്'. ജില്ലയില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ രൂപീകരിച്ച 'ലിറ്റില്‍ കൈറ്റ്‌സ്' ഐടി ക്ലബ്ബുകള്‍ വഴിയാണ് ഒക്ടോബര്‍ അഞ്ച് മുതല്‍ പരിശീലനം നല്‍കുന്നത്.
    പരിശീലനത്തോടൊപ്പം സ്‌കൂളുകളുടെ സമഗ്രവിവരങ്ങള്‍ ക്യൂ.ആര്‍.കോഡ് രൂപത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തും. ഓരോ സ്‌കൂളിന്റെയും സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമേതം വെബ്‌സൈറ്റിന്റെ (www.sametham.kite.kerala.gov.) ലിങ്കാണ് ക്യൂ.ആര്‍.കോഡ് രൂപത്തില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ എല്ലാ സ്‌കൂളിന്റെയും പ്രധാനകവാടത്തോട് ചേര്‍ന്ന് സ്ഥാപിക്കുന്നത്. പ്രസ്തുത കോഡ് സ്‌കാന്‍ ചെയ്ത് സമേതം, സ്‌കൂള്‍ വിവരസഞ്ചയമായ സ്‌കൂള്‍വിക്കി (www.schoolwiki.in) തുടങ്ങിയ വെബ്‌സൈറ്റുകള്‍ ആര്‍ക്കും പരിശോധിക്കാം.  
    മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് ഉപയോഗം രക്ഷിതാക്കളില്‍ വ്യാപകമായ സന്ദര്‍ഭത്തിലാണ് ഇത്തരത്തിലൊരു പരീശീലനം കൈറ്റ് സംഘടിപ്പിക്കുന്നതെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ ആന്റ് എക്‌സിക്യൂട്ടീവ് കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. വിടുകളിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിദ്യാര്‍ഥികളുടെ പഠനപ്രവര്‍ത്തനങ്ങളില്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. പരിഷ്‌ക്കരിച്ച ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ക്യൂ.ആര്‍.കോഡ് സ്‌കാന്‍ ചെയ്ത് റിസോഴ്‌സുകള്‍ ഉപയോഗിക്കുന്ന വിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ്‌റൂം പഠനരീതി പരിചയപ്പെടല്‍, സമഗ്ര പോര്‍ട്ടലിലെ പഠനവിഭവങ്ങള്‍ ഉപയോഗിക്കുന്ന വിധം, വിക്ടേഴ്‌സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികള്‍, സമേതം പോര്‍ട്ടലിലെ സൗകര്യങ്ങള്‍, സൈബര്‍ സുരക്ഷ എന്നിവയാണ് പരിശീലനത്തിലെ വിവിധ സെഷനുകളിലായി അമ്മമാരെ പരിചയപ്പെടുത്തുന്നത്. 
    ജില്ലയിലെ പരിശീലകരായ 6002 അധ്യാപകര്‍ക്കും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്കും പ്രത്യേകം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പരിശീലനം നല്‍കിയത്. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 363 സ്‌കൂളുകളില്‍ വിന്യസിച്ചിട്ടുള്ള ബ്രോഡ്ബാന്‍ഡ് സംവിധാനവും എച്ച്.ഡി. വെബ് ക്യാമും ടെലിവിഷനും പ്രയോജനപ്പെടുത്തിയാണ് കൈറ്റ് ഇത് സാധ്യമാക്കുന്നത്. അധ്യയനദിനം ഒട്ടും നഷ്ടപ്പെടുത്താതിരിക്കലും സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഓണ്‍ലൈന്‍ പരിശീലനത്തിന് പ്രയോജനപ്പെടുത്തലും പ്രധാന ലക്ഷ്യങ്ങളാണ്. പരിശീലന വിശദാംശങ്ങള്‍ കുട്ടികള്‍ വഴി സ്‌കൂളുകള്‍ അമ്മമാരെ അറിയിക്കും.

 വഖഫ് ട്രൈബ്യൂണല്‍ : ക്യാമ്പ് സിറ്റിംഗ് മാറ്റി

കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ 2019 ഒക്‌ടോബര്‍ 15, 16 തീയതികളില്‍ എറണാകുളത്ത് കലൂരിലുളള വഖഫ് ബോര്‍ഡ് ഓഫീസില്‍ നടത്താനിരുന്ന ക്യാമ്പ് സിറ്റിംഗ് ഒക്‌ടോബര്‍ 22, 23 തീയതികളിലേക്ക് മാറ്റിയതായി ശിരസ്തദാര്‍ അറിയിച്ചു.

കുംഭാര കോളനികളുടെ അടിസ്ഥാന വികസന പദ്ധതി :  തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പ്രൊപ്പോസലുകള്‍ ക്ഷണിച്ചു

പിന്നോക്ക വിഭാഗങ്ങളിലെ പരമ്പരാഗത കളിമണ്‍ പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളുടെ സമഗ്ര പുരോഗതിക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് കംഭാര കോളനി നവീകരണം. അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഒരു കോളനിക്ക് പരമാവധി ഒരു കോടി രൂപ ധനസഹായം അനുവദിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളനികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കോളനി സ്ഥിതി ചെയ്യുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബര്‍ 30. വിശദ വിവരങ്ങള്‍ക്ക് 0495 2377786, വെബ്‌സൈറ്റ് - www.bcdd.kerala.gov.in

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിലേക്ക് സ്‌പോര്‍ട്ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 14 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.

date