Skip to main content

വഖഫ് ട്രൈബ്യൂണല്‍ : ക്യാമ്പ് സിറ്റിംഗ് മാറ്റി

 

 

 

കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ 2019 ഒക്‌ടോബര്‍ 15, 16 തീയതികളില്‍ എറണാകുളത്ത് കലൂരിലുളള വഖഫ് ബോര്‍ഡ് ഓഫീസില്‍ നടത്താനിരുന്ന ക്യാമ്പ് സിറ്റിംഗ് ഒക്‌ടോബര്‍ 22, 23 തീയതികളിലേക്ക് മാറ്റിയതായി ശിരസ്തദാര്‍ അറിയിച്ചു.

 

 

കുംഭാര കോളനികളുടെ അടിസ്ഥാന വികസന പദ്ധതി :  തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പ്രൊപ്പോസലുകള്‍ ക്ഷണിച്ചു

 

 

പിന്നോക്ക വിഭാഗങ്ങളിലെ പരമ്പരാഗത കളിമണ്‍ പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളുടെ സമഗ്ര പുരോഗതിക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് കംഭാര കോളനി നവീകരണം. അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഒരു കോളനിക്ക് പരമാവധി ഒരു കോടി രൂപ ധനസഹായം അനുവദിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളനികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കോളനി സ്ഥിതി ചെയ്യുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബര്‍ 30. വിശദ വിവരങ്ങള്‍ക്ക് 0495 2377786, വെബ്‌സൈറ്റ് - www.bcdd.kerala.gov.in

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിലേക്ക് സ്‌പോര്‍ട്ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 14 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.

date