Skip to main content

ലോക വയോജന ദിനാഘോഷം; ജില്ലാതല ഉദ്ഘാടനം മേയര്‍ നിര്‍വഹിച്ചു

ലോക വയോജന ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മേയര്‍ സുമ ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.  ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസഡണ്ട് കെ വി സുമേഷ് മുഖ്യാതിഥിയായി. സര്‍ക്കസിന്റെ കുലപതി ജെമിനി ശങ്കരന്‍, രംഗസ്വാമി കപ്പ് ഹോക്കി താരം രഞ്ജി ട്രോഫി ക്രിക്കറ്റ് താരവുമായിരുന്ന ഐവാന്‍ ഡിക്രൂസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
വയോജന സംരക്ഷണ നിയമവും പോലീസിന്റെ സഹായങ്ങളും എന്ന വിഷയത്തില്‍ ഡി വൈ എസ് പി വേണുഗോപാലും വയോജനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എന്നവിഷയത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദനും ക്ലാസെടുത്തു. വയോജനങ്ങള്‍ക്കായി വിവിധ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. നിരവധിപേരാണ് പരിപാടികളില്‍ പങ്കെടുക്കാനെത്തിയത്.
ജില്ലാ സാമൂഹ്യനീതി ഓഫീസ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശിക്ഷക് സദനില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഇ ബീന, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി പി നാരായണന്‍, വിവിധ സംഘടനാ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date