Skip to main content
തൊടുപുഴ  ടൗൺ ഹാളിൽ  വിവിധ പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം  മുനിസിപ്പൽ ചെയർപേഴ്സൺ ജെസ്സി ആന്റണി നിർവഹിക്കുന്നു.

വിവിധ പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു തൊടുപുഴ നഗരസഭ

 

 

തൊടുപുഴ നഗരസഭ ഇനി മുതൽ ഹരിത സൗഹൃദമാകും. ഗ്രീൻ പ്രോട്ടോക്കോൾ പാലനത്തിന്റെ   ഔദ്യോഗിക പ്രഖ്യാപനം ചെയർപേഴ്സൺ ജെസി ആൻറണി നിർവഹിച്ചു.

ഇതോടൊപ്പം പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഗുണഭോക്താക്കളുടെ 'അംഗീകാർ' ക്യാമ്പയിൻ എന്നിവ സംബന്ധിച്ചും   നഗരസഭ ടൗൺ ഹാളിൽ യോഗം ചേർന്നു. യോഗം തൊടുപുഴ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെസ്സി ജോണി, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റിനി ജോഷി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ ഹരി, മുനിസിപ്പൽ സെക്രട്ടറി രാജശ്രീ നായർ തുടങ്ങിയവർ സംസാരിച്ചു.

 

ഗാന്ധിജയന്തിയോടനുബന്ധിച്ചാണ് ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം നടത്തിയത് . സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും പൂർണമായും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്. കൂടാതെ പുനരുപയോഗിക്കാൻ കഴിയാത്ത 50 മൈക്രോണിൽ താഴെ വരുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പൂർണമായും ഒഴിവാക്കുക എന്നതിനെ സംബന്ധിച്ചുള്ള സന്ദേശവും നൽകി. തൊടുപുഴയിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്കായുള്ള അംഗീകാർ ക്യാമ്പയിന്റെ ഉദ്ഘാടനവും ബോധവൽക്കരണവും നടന്നു.

 

വിവിധ സന്നദ്ധസംഘടനകൾ,  കുടുംബശ്രീ പ്രവർത്തകർ, മെർച്ചൻറ്സ് അസോസിയേഷൻ,  ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, സ്റ്റുഡന്റ് പോലീസ് തുടങ്ങിയവയിലെ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. 

 

 

date