Skip to main content

കോൾനില വികസന യോഗം ഇന്ന് (ഒക്‌ടോബർ 5)

തൃശൂർ-പൊന്നാനി കോൾനില വികസന കൗൺസിൽ യോഗം ഇന്ന് (ഒക്‌ടോബർ അഞ്ച്) രാവിലെ 11 ന് തൃശൂർ ടൗൺഹാളിൽ നടക്കും. നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ, എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, ബെന്നി ബഹന്നാൻ, രമ്യ ഹരിദാസ് എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ കളക്ടർ എസ് ഷാനവാസ് റിപ്പോർട്ട് അവതരിപ്പിക്കും. ടി എൻ പ്രതാപൻ എംപി സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടർ മാത്യു ഉമ്മൻ പി നന്ദിയും പറയും.
 

date