Skip to main content

ഹൈടെക് പരിശീലനം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഒക്‌ടോബർ 5)

സ്‌കൂളിൽ നടപ്പാക്കിയിട്ടുളള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടുത്താനും സമഗ്ര പോർട്ടൽ, പാഠപുസ്തകങ്ങളിലെ ക്യൂ ആർ കോഡുകൾ വീട്ടിലിരുന്ന് ഉപയോഗിക്കാൻ പ്രാപ്തമാക്കുന്ന പരിശീലനം നൽകുന്നു. പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഒക്‌ടോബർ അഞ്ച്) വൈകീട്ട് മൂന്നിന് തൃശൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ അങ്കണത്തിലുളള കൈറ്റിന്റെ ജില്ലാ ആസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിക്കും. കേരള ഇൻഫ്രസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നേതൃത്വത്തിൽ രൂപീകരിച്ച ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ്ബുകളുടെ നേതൃത്ത്വലാണ് പരിശീലനം.

date