Skip to main content

പാടം ഒന്ന് പാടത്തേക്ക്: ജില്ലാതല ഉദ്ഘാടനം

പാടം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ടി എൻ പ്രതാപൻ എംപി നിർവഹിച്ചു. വിദ്യാർത്ഥികളെ കൃഷിയിലേക്ക് അടുപ്പിച്ചു പുതിയ കാർഷിക സംസ്‌കാരം വാർത്തെടുക്കുന്ന പാടം ഒന്ന് പാടത്തേക്ക് പദ്ധതി ഏനാമാക്കൽ സെൻറ് ജോസഫ് ഹൈസ്‌കൂളിന് സമീപം അഞ്ചു സെന്റ് സ്ഥലത്തു വിദ്യാർത്ഥികൾ നടപ്പിലാക്കുന്ന നെൽകൃഷിയുടെ വിത്തിറക്കി എംപി പദ്ധതി ഉത്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കൃഷി ഓഫീസർ കെ രാധാകൃഷ്ണൻ, മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി കെ പത്മിനി, ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെന്നി ജോസഫ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

date