Skip to main content

പുലിക്കുന്നുമല പട്ടികജാതി കോളനിയിലെ ജലക്ഷാമം  പരിഹരിക്കണമെന്ന് വികസന സമിതിയില്‍ ആവശ്യം

ആറډുള എരുമക്കാട് പുലിക്കുന്നുമല പട്ടികജാതി കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും കോളനി നിവാസികള്‍ക്കെല്ലാവര്‍ക്കും വാട്ടര്‍ കണക്ഷന്‍ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോഴഞ്ചേരി താലൂക്ക് വികസന സമിതിയോഗത്തില്‍ ആവശ്യം. ആറډുള- ചെങ്ങന്നൂര്‍ റോഡില്‍ കോഴിപ്പാലം ജംഗ്ഷനിലേക്കുള്ള വളവില്‍ അപകടസാധ്യത സൃഷ്ടിച്ചിട്ടുള്ള ട്രാന്‍സ്ഫോര്‍മര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക, നാരങ്ങാനം, ഇലന്തൂര്‍, മല്ലപ്പുഴശേരി, ആറډുള എന്നീ   പ്രദേശങ്ങളിലെ നെല്‍കൃഷിക്കാവശ്യമായ കനാല്‍വെള്ളം ലഭ്യമാക്കുക, ചെന്നീര്‍ക്കര- മെഴുവേലി കുടിവെള്ള പദ്ധതിയിലെ മോട്ടോറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക, മുട്ടത്തുകോണം ജംഗ്ഷനില്‍ ട്രാഫിക് സിഗ്നലും ദിശാഫലകവും സ്ഥാപിക്കുക, നാരങ്ങാനം പഞ്ചായത്തില്‍ അങ്കണവാടിക്കുള്ള സ്ഥലം വിട്ടുനല്‍കുക,  വലിയകുളം ജംഗ്ഷനിലെ കുളം ശുദ്ധീകരിക്കുക, കടമ്മനിട്ട-നാരങ്ങാനം-കോഴഞ്ചേരി റൂട്ടില്‍ രാവിലെയും വൈകിട്ടും ബസ് സര്‍വീസ് അനുവദിക്കുക, ഐക്കര ജംഗ്ഷനില്‍ ഓടയിലെ മണ്ണ് നീക്കുക, നാല്‍ക്കാലിക്കല്‍ പഴയ പാലത്തോട്  ചേര്‍ന്നുള്ള  സ്ഥലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പാര്‍ക്ക് സ്ഥാപിക്കപുന്നതിന് നല്‍കുക, ഊന്നുകല്‍-മുറിപ്പാറ, പന്നിക്കുഴി-മുറിപ്പാറ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിച്ചു.
നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്‍റ് കടമ്മനിട്ട കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി.സത്യന്‍, ആറډുള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഐഷ പുരുഷോത്തമന്‍, തഹസീല്‍ദാര്‍ ബി.ജ്യോതി, റ്റിറ്റി ജോണ്‍സ്, തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                   (പിഎന്‍പി 41/18)

date