Post Category
ഗാന്ധിജയന്തി വാരാഘോഷം: തെങ്കര ഗവ: ആയുര്‍വേദ ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി തെങ്കര ഗവ: ആയൂര്‍വേദ ആശുപത്രി അധികൃതര്‍ (ഭാരതീയ ചികിത്സ വകുപ്പ്) ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ.എ. മനോജ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു . ആശുപത്രിയുടെ പരിസര പ്രദേശങ്ങളും കുടിവെള്ള സംവിധാനങ്ങളും വൃത്തിയാക്കി ആശുപത്രി പരിസരത്ത് ഔഷധ സസ്യങ്ങള്‍, പച്ചക്കറി തൈകള്‍ എന്നിവ നട്ടു. പരിപാടിയോടനുബന്ധിച്ച് ആശുപത്രിയിലെ അന്തേവാസികള്‍ക്കും രോഗികള്‍ക്കുമായി ആരോഗ്യപരിപാലന രീതികളെ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. ഡോ: ഷാജി. ഡോ: ഷബീര്‍ അലി, ഡോ: ആശ, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
date
- Log in to post comments