Skip to main content

ആയുര്‍വേദ ഫാര്‍മസിസ്റ്റ്, നഴ്‌സ് തസ്തികകളില്‍ നിയമനം

 

ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വേദ നഴ്‌സ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി യും കേരള സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസി ട്രെയിനിങ് / ആയുര്‍വേദ നഴ്‌സിംഗ് ട്രെയിനിങ് (ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്‌സ്) ആണ് യോഗ്യത. പ്രായപരിധി 18 മുതല്‍ 36 വരെ. താല്പര്യമുള്ളവര്‍ ജനനത്തീയതി, യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുമായി ഒക്ടോബര്‍ 16ന് രാവിലെ 10. 30 ന് സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date