Skip to main content

ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് പ്രസക്തിയേറുന്നു: വി.അബ്ദുറഹിമാന്‍ എം.എല്‍.എ

 

അഹിംസയില്‍ അധിഷ്ഠിതമായ ഗാന്ധിജിയുടെ ജീവിത ദര്‍ശനങ്ങള്‍ക്ക് വര്‍ത്തമാന കാലഘട്ടത്തില്‍ പ്രസക്തി വര്‍ധിച്ചതായി വി.അബ്ദുറഹിമാന്‍ എം.എല്‍.എ. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് താനാളൂര്‍ ഗ്രാമപഞ്ചായത്ത് ക്ലബ്ബ് കോഡിനേഷന്‍ കമ്മിറ്റിയുമായി  സഹകരിച്ച് ഗാന്ധിജി - ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
താനാളൂര്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടന്ന ജില്ലാ തല സെമിനാറില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍ വിഷയാവതരണം നടത്തി. താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി അധ്യക്ഷനായി. ഗാന്ധിജി - ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ജില്ലാ തല സെമിനാറിന്റെ ഭാഗമായി വനിതകള്‍ക്കായി നടത്തിയ പ്രബന്ധ മത്സരത്തില്‍ വിജയികളായ കെ അനശ്വര (ഒന്നാം സ്ഥാനം), വി ശ്രീതു ശങ്കര്‍ (രണ്ടാം സ്ഥാനം) എന്നിവര്‍ക്ക് എം എല്‍ എ സമ്മാനങ്ങള്‍ നല്‍കി. 
സെമിനാറില്‍ തുഞ്ചത്തെഴുത്തഛന്‍ മലയാള സര്‍വ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ: മഞ്ജുഷ ആര്‍ വര്‍മ്മ, മലപ്പുറം പ്രസ്റ്റ് ക്ലബ്ബ് മുന്‍ വൈസ് പ്രസിഡന്റ് കെ.പി.ഒ റഹ്മത്തുള്ള, ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയം മേധാവി ഡോ: പി.എ.രാധാകൃഷ്ണന്‍, താനാളൂര്‍ ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ് കെ.എം. മല്ലിക, സ്ഥിരം സമിതി അധ്യക്ഷ•ാരായ പി.എസ്.സഹദേവന്‍, കളത്തില്‍ ബഷീര്‍,  കവയത്രി പി.വി.കമലാക്ഷി, ക്ലബ് കോ-ഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുജീബ്. താനാളൂര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റ്ന്റ് കെ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
 

date