Skip to main content

ജില്ലയിലെ 11 നദീതീര സംരക്ഷണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

ജില്ലയിലെ 11 നദീതീര സംരക്ഷണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു. റവന്യൂവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല ഉന്നതതല സമിതി യോഗത്തില്‍ പ്രവൃത്തികളുടെ പുതിയ എസ്റ്റിമേറ്റ് പരിശോധിച്ച് പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കുകയായിരുന്നു. പ്രവൃത്തികള്‍ക്കാവശ്യമായ തുക റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് ചെലവഴിക്കും. പ്രവൃത്തികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.
മലപ്പുറം നഗരസഭയുടെ 13, 14 വാര്‍ഡുകളിലുള്ള ശാന്തിനഗറില്‍ കലുണ്ടിപ്പുഴയുടെ വലതുകരസംരക്ഷണം(51.59ലക്ഷം), 13-ാം വാര്‍ഡിലെ കാളമ്പാടിയില്‍ കടലുണ്ടിപ്പുഴയുടെ വലതുകര സംരക്ഷണം (46.40ലക്ഷം), പറപ്പൂര്‍ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ ഇല്ലിപുലാക്കലില്‍ കടലുണ്ടിപുഴയുടെ വലതുകര സംരക്ഷണം(23.51 ലക്ഷം), ഏ.ആര്‍ നഗര്‍ പഞ്ചായത്തില്‍ 19-ാം വാര്‍ഡില്‍ മൂഴിക്കലില്‍ കടലുണ്ടിപുഴയില്‍ വലതുകര സംരക്ഷണം(40ലക്ഷം), 19-ാം വാര്‍ഡില്‍ മമ്പുറം പുതിയ പാലത്തിനുമേല്‍ ഭാഗത്തു കടലുണ്ടിപുഴയില്‍ വലതുകര സംരക്ഷണം(17ലക്ഷം), മൂഴിക്കല്‍ കോളനിയില്‍ കടലുണ്ടിപുഴയുടെ വലതുകര സംരക്ഷണം(31ലക്ഷം), പരപ്പനങ്ങാടി നഗരസഭയില്‍ നെടുവ വില്ലേജില്‍ ഉള്ളണം ലാക്കല്‍ ഭാഗത്ത് കടലുണ്ടിപുഴയുടെ ഇടതുകര സംരക്ഷണം(60ലക്ഷം), വാഴക്കാട് പഞ്ചായത്തില്‍ ആമകോടില്‍ ചാലിയാര്‍ പുഴയുടെ ഇടതുകര സംരക്ഷണം(52ലക്ഷം), വഴിക്കടവ് പഞ്ചായത്തിലെ കലക്കന്‍ പുഴയുടെ ഇടതു കരയിലും വലതുകരയിലും സംരക്ഷണ ഭിത്തി നിര്‍മാണം(18.50 ലക്ഷം), പുറത്തൂര്‍ പഞ്ചായത്തില്‍ കുറ്റിക്കാട്ട് കടവിന്റെ താഴ്ഭാഗത്ത് ഭാരതപ്പുഴയുടെ വലതുകര സംരക്ഷണം-രണ്ടാംഘട്ടം(51 ലക്ഷം), കുറ്റിപ്പുറം പഞ്ചായത്തില്‍ മണ്ണാത്തിപ്പാറക്ക് സമീപം ചെങ്ങണക്കടവിന് മേല്‍ഭാഗത്ത് ഭാരതപ്പുഴയുടെ വലതുകര സംരക്ഷണം-രണ്ടാംഘട്ടം(25ലക്ഷം) തുടങ്ങിയ പ്രവൃത്തികള്‍ക്കാണ്  ഭരണാനുമതി ലഭിച്ചത്.
 

date