Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

വ്യോമസേന റിക്രൂട്ട്‌മെന്റ്
വ്യേ്എയര്‍മാന്‍ ട്രേഡിലേക്കുള്ള ഇന്ത്യന്‍ വ്യോമസേന റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ 21 മുതല്‍ 23 വരെ കോയമ്പത്തൂരില്‍ നടക്കും. പുരുഷന്മാര്‍ക്കാണ് അവസരം. താല്‍പര്യമുള്ള കേരളീയരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 21 ന് രാവിലെ ആറ് മണി മുതല്‍ 10 മണി വരെ കോയമ്പത്തൂര്‍ ഭാരതീയാര്‍ സര്‍വകലാശാലയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പിലെ ഇന്റോര്‍ സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 21 ന് ഫിസിക്കല്‍ ടെസ്റ്റ്, എഴുത്ത് പരീക്ഷ എന്നിവയും, 22 ന് അഡാപ്റ്റബിലിറ്റി ടെസ്റ്റ്- 1, ഇന്‍സ്ട്രക്ഷണല്‍ എബിലിറ്റി ടെസ്റ്റ് എന്നിവയും 23 ന് അഡാപ്റ്റബിലിറ്റി ടെസ്റ്റ്-2 എന്നിവയും നടക്കും. ബിരുദധാരികള്‍ 1995 ജൂലൈ 19നും 2000 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. ബിരുദാനന്തര ബിരുദമുള്ളവര്‍ 1992 ജൂലൈ 19 നും 2000 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. വിവാഹിതര്‍ക്കും അപേക്ഷിക്കാം. യോഗ്യത: ഇംഗ്ലീഷ് ഒരു വിഷയമായും ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി, ഗണിതം, ഐടി, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിയിലേതെങ്കിലും ഐശ്ചിക വിഷയമായതുമായ ബിരുദം അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബി സി എ ബിരുദം. അല്ലെങ്കില്‍ ഇംഗ്ലീഷ്, സൈക്കോളജി, ഗണിതം, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ ടി, എം സി എ എന്നിവയിലുള്ള 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും ബി എഡില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും. കോഴ്സുകള്‍ യു ജി സി/ എന്‍ സി ടി ഇ/ കോംമ്പീറ്റെന്റ് അക്രഡിറ്റേഷന്‍ അതോറിറ്റി അംഗീകൃതമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.airmenselection.cdac.in ല്‍ ലഭിക്കും.  

എല്‍ എസ് എസ്/യു എസ് എസ് ജേതാക്കള്‍ക്ക്  അനുമോദനം ഇന്ന്
കണ്ണൂര്‍ കാലത്തിനൊപ്പം വികസന ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ പി / യു പി വിദ്യാലയങ്ങളില്‍ നിന്ന് 2018-19 വര്‍ഷം എല്‍ എസ് എസ്/യു എസ് എസ് നേടിയവരെ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ  സ്ഥിരതാമസക്കാരായ എല്‍ എസ് എസ്/യു എസ് എസ് ജേതാക്കളെയും ഇന്ന്  രാവിലെ 9.30 ന് അഭിനന്ദിക്കും.  
 ശിക്ഷക് സദനില്‍ നടക്കുന്ന പരിപാടി തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.  അര്‍ഹത നേടിയ മുഴുവന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും  പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.

മില്‍ക്ക് ടെസ്റ്റര്‍മാര്‍/ലാബ് അസിസ്റ്റന്റുമാര്‍ക്ക് പരിശീലനം
കോഴിക്കോട് നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരോല്‍പാദക സഹകരണ സംഘം മില്‍ക്ക് ടെസ്റ്റര്‍മാര്‍ക്ക്  പരിശീലനം സംഘടിപ്പിക്കുന്നു.  ഒക്‌ടോബര്‍ 9, 10, 11  തീയതികളിലാണ് പരിശീലനം.  താല്‍പര്യമുളളവര്‍ ഒമ്പതിന് രാവിലെ 10 മണിക്ക് മുമ്പായി ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ക്ഷീര സംഘത്തില്‍ നിന്നും പരിശീലനത്തിന് നിയോഗിച്ചു കൊണ്ടുള്ള കത്തും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 0495 2414579.

അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ വ്യവസായ വാണിജ്യ വകുപ്പ് മുഖേന കരകൗശല മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ പദ്ധതി പ്രകാരം സൂക്ഷ്മ  യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ കണ്ണൂര്‍, തളിപ്പറമ്പ, തലശ്ശേരി എന്നീ  താലൂക്ക് വ്യവസായ ഓഫീസുകളിലെ അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ മുഖാന്തിരം സമര്‍പ്പിക്കണം.  ഫോണ്‍: 04972 707522, 700928.

അപേക്ഷ ക്ഷണിച്ചു
         പെരിങ്ങോം ഗവ. ഐ ടി ഐയില്‍ എന്‍ സി വി ടി അംഗീകാരമുള്ള വെല്‍ഡര്‍ ട്രേഡില്‍ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 11 ന് മൂന്ന് മണിക്ക് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഐ ടി ഐ യില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍:  04985  236266.

ചെയിന്‍സര്‍വെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
സര്‍വെയും ഭൂരേഖയും വകുപ്പിന് കീഴില്‍ ജില്ലയിലെ ആന്തൂരില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക സര്‍വെ സ്‌കൂളില്‍ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന ചെയിന്‍സര്‍വെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത പത്താം ക്ലാസ്.  മൂന്ന് മാസമാണ് പരിശീലന കാലയളവ്.  പ്രായപരിധി: ജനറല്‍ - 35, ഒ ബി സി - 38, എസ് സി/എസ് ടി - 40.  അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.dslr.kerala.gov.in ല്‍ ലഭിക്കും.  അപേക്ഷ പ്രിന്‍സിപ്പല്‍, മോഡേണ്‍ സര്‍വെ സ്‌കൂള്‍, പറശ്ശിനിക്കടവ് പി ഒ, ആന്തൂര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 0497 2700513.

താലൂക്ക് വികസന സമിതി
കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  താലൂക്ക് പരിധിയിലെ മുഴുവന്‍ ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും വികസന സമിതി അംഗങ്ങളും താലൂക്ക്തല ഓഫീസ് തലവന്‍മാരും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

പശുവളര്‍ത്തലില്‍ പരിശീലനം
ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍  ഒക്ടോബര്‍  16, 17 തീയതികളില്‍ പശു വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു.   താല്‍പര്യമുള്ളവര്‍ക്ക് ഒക്‌ടോബര്‍ ഒമ്പതിന് രാവിലെ 10 മുതല്‍ ഫോണ്‍ വഴി പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍  ചെയ്യാം.  മുന്‍കൂട്ടി പേര്  രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0497 2763473.

പന്നി വളര്‍ത്തല്‍ പരിശീലനം
ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍  ഒക്ടോബര്‍ 29, 30 തീയതികളില്‍ പന്നി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു.   താല്‍പര്യമുള്ളവര്‍ക്ക് ഒക്‌ടോബര്‍ ഒമ്പതിന് രാവിലെ 10 മുതല്‍ ഫോണ്‍ മുഖാന്തിരം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍  ചെയ്യാം. മുന്‍കൂട്ടി പേര്  രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0497 2763473.

വായ്പാ യോഗ്യത നിര്‍ണയ ക്യാമ്പ് 15 ന്
പ്രവാസി പുനരധിവാസ പദ്ധതിക്കു കീഴില്‍ നോര്‍ക്ക റൂട്ട്സിന്റെ  നേത്യത്വത്തില്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അര്‍ഹതാ നിര്‍ണ്ണയ ക്യാമ്പ്  ഒക്ടോബര്‍ 15 ന് രാവിലെ 10 മണിക്ക് കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടത്തും.  
പ്രവാസത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ  പരിചയപ്പെടുത്തുകയും യോഗ്യരായ അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്നേ ദിവസം തന്നെ പൂര്‍ത്തിയാക്കുകയും ചെയ്യും.  അഭിരുചിയുള്ളവര്‍ക്ക്  പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സി എം ഡി യിലെ വിദഗ്ധര്‍ നല്‍കും.
സംരംഭകര്‍ക്ക് മൂലധന, പലിശ സബ്സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയിക്കു കീഴില്‍ സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചുള്ള അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്പോര്‍ട്ടിന്റെ പകര്‍പ്പും, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സമര്‍പ്പിക്കണം.
താല്‍പര്യമുളളവര്‍  www.norkaroots.org  ല്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 04712329738, 1800 425 3939 (ഇന്ത്യയില്‍ നിന്ന്), 00918802012345 (വിദേശത്തു നിന്ന്), 0495-2304885,2304882 എന്നീ നമ്പറുകളില്‍ ലഭിക്കും.

നോര്‍ക്ക റൂട്ട്സ് നൈപുണ്യ പരിശീലനം: ഒക്ടോബര്‍ ഏഴ് വരെ അപേക്ഷിക്കാം
വിദേശ തൊഴില്‍ സാധ്യതയുള്ള കോഴ്സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍, ഫുള്‍സ്റ്റാക്ക് ഡെവലപ്പര്‍, ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്സ് എന്നിവയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന നൈപുണ്യ  പരിശീലനം നല്‍കുന്നു.  ഏതെങ്കിലും സയന്‍സ് വിഷയത്തില്‍ ബിരുദവും അല്ലെങ്കില്‍ എഞ്ചിനിയറിംങ് ബിരുദം/ഡിപ്ലോമ ഉളളവര്‍ക്കാണ് പ്രവേശനം. റോബോട്ടിക് കോഴ്സ് ഫീസിന്റെ 75 ശതമാനം നോര്‍ക്ക റൂട്ട്സ് വഹിക്കും. രണ്ട് മാസമാണ് കോഴ്സുകളുടെ കാലാവധി. ഒക്ടോബര്‍ ഏഴ് വരെ അപേക്ഷിക്കാം.  താല്‍പ്പര്യമുളളവര്‍ www.norkaroots.org ല്‍ രജിസ്റ്റര്‍ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്), 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോള്‍) ലും ലഭിക്കും.  

എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 15 ന്
ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ(582/17) ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി പയ്യാമ്പലം ബീച്ച്-നീര്‍ക്കടവ് റോഡില്‍ ഒക്‌ടോബര്‍ 15, 16 തീയതികളില്‍ രാവിലെ ആറ് മണി മുതല്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ്   (2 കി മി ഓട്ടം) നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് ഒ ടി ആര്‍ പ്രൊഫൈലിലും എസ് എം എസ് മുഖേനയും നല്‍കിയിട്ടുണ്ട്.  ഉദ്യോഗാര്‍ഥികള്‍ അവരുടെ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റും അസ്സല്‍ ഐ ഡി കാര്‍ഡും സഹിതം നേരിട്ട് ഹാജരാണം.

ഖൊ ഖൊ ചാമ്പ്യന്‍ഷിപ്പ്; സെലക്ഷന്‍ ട്രയല്‍സ്
കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍      ശ്രീപാദം സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ എട്ട്, ഒമ്പത് തീയ്യതികളില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഖൊ ഖൊ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കണ്ണൂര്‍ ജില്ലാ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് മാടായി കോ-ഓപ്പറേറ്റീവ് കോളേജ്  ഗ്രൗണ്ടില്‍ നടക്കും.  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാളെ (ഒക്‌ടോബര്‍ 6) ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍  ഒക്ടോബര്‍ 24 ന് 18 വയസ്സ് തികയാത്ത കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.  ഫോണ്‍: 0497 2700485.

ഗതാഗത തടസ്സം; പൊതുജനങ്ങള്‍ സഹകരിക്കണം
ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ഒക്‌ടോബര്‍ 15, 16 തീയതികളില്‍ കണ്ണൂര്‍ പാമ്പലം ബീച്ച് -നീര്‍ക്കടവ് റോഡില്‍ നടത്തുന്നതിനാല്‍ പ്രസ്തുത റോഡില്‍ രാവിലെ ആറ് മണി മുതല്‍ 11 വരെ ഗതാഗതം തടസ്സം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ശില്‍ശാല തുടങ്ങി
എളേരിത്തട്ട് ഇ കെ നായനാര്‍ സ്മാരക ഗവ. കോളേജിലെ ഐ ക്യു എ സി യുടെ നേതൃത്വത്തില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ ദേശീയ, അന്തര്‍ദേശീയ മാസികകളില്‍ അക്കാദമിക ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ടു ശില്‍പശാല നടത്തി. കോഴിക്കോട് സര്‍വകലാശാല ഇക്കണോമിക്‌സ് വിഭാഗം മേധാവി ഡോ. ഡി ഷൈജന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍ കരുണാകരന്‍ അധ്യക്ഷത വഹിച്ചു.  പി കെ പ്രഭാകരന്‍, സ്‌കറിയ എബ്രഹാം, എം സി ബിജി, പി അസ്വിന്‍ ഡോ. ജയ്‌സണ്‍ വി ജോസഫ്, ഡി എ ഗണേശന്‍, ടെസ്സിമോള്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
ഡോ. പി  അഫ്‌സല്‍, ഡോ.  കെ പ്രജിദ, ഡോ. എം ആര്‍ രജിത്, ഡി എ ദിനേശന്‍, ഡോ.ഡി പാര്‍വതി, കെ വിജയന്‍, ഗ്രേസി ആന്റണി, പി കെ രതീഷ് തുടങ്ങിയവര്‍ അവരുടെ രചനകളുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തി. അധ്യാപകരും, ഗവേഷണ വിദ്യാര്‍ഥികളുമായി അമ്പതില്‍പരം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

date