Skip to main content

ലൈഫ് മിഷന്‍ - രേഖകളുടെ പരിശോധന സമയപരിധി നീട്ടി

ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനമായ  ഭൂരഹിത ഭവന പുനരധിവാസത്തിനായുള്ള ഗുണഭോക്തൃ പട്ടികയിലെ ഗുണഭോക്താക്കളുടെ രേഖാ പരിശോധന ഒക്ടോബര്‍ 15വരെ നീട്ടി. രേഖകളുടെ പരിശോധന പൂര്‍ത്തിയാകാത്തവരു ണ്ടെങ്കില്‍ ആവശ്യമായ രേഖകള്‍ സഹിതം ഗ്രാമപഞ്ചായത്തുകള്‍/ നഗരസഭകളുമായി ബന്ധപ്പെട്ട് സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.രാജേഷ് കുമാര്‍ അറിയിച്ചു.
 

date