Skip to main content

റേഷന്‍ വിതരണം ആരംഭിച്ചു

ഒക്‌ടോബര്‍ മാസം അനുവദിച്ച അരി, ഗോതമ്പ് തുടങ്ങിയവ റേഷന്‍കടകള്‍ വഴി വിതരണം ആരംഭിച്ചിട്ടുണ്ട്. എ.എ.വൈ കാര്‍ഡുകള്‍ക്ക് സൗജന്യമായി 30 കിലോ.ഗ്രാം അരിയും അഞ്ചു കിലോഗ്രാം ഗോതമ്പും 21 രൂപക്ക് ഒരു കിലോ പഞ്ചസാരയും ലഭിക്കും. മുന്‍ഗണനാ വിഭാഗകാര്‍ക്ക്(സബ്‌സിഡി) ആളൊന്നിന് രണ്ടു രൂപ നിരക്കില്‍ നാല് കിലോഗ്രാം അരിയും ഒരു കിലോ ഗ്രാം ഗോതമ്പും ലഭിക്കും. മുന്‍ഗണനായിതര വിഭാഗകാര്‍ക്ക്(സബ്‌സിഡി) ആളൊന്നിന് നാലുരൂപ നിരക്കില്‍ രണ്ടു കിലോഗ്രാം അരിയും  ലഭ്യതക്കനുസരിച്ച് കാര്‍ഡൊന്നിന് 17 രൂപ നിരക്കില്‍ രണ്ടു കിലോ മുതല്‍ മൂന്നുവരെ കിലോ.ഗ്രാംവരെ ആട്ടയും ലഭിക്കും. മുന്‍ഗണനായിതര വിഭാഗകാര്‍ക്ക് (നോണ്‍ സബ്‌സിഡി) 10.90രൂപ നിരക്കില്‍  അരിയും ലഭ്യതക്കനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ടു കിലോ മുതല്‍ മൂന്നുവരെ ആട്ടയും ലഭിക്കും.  വൈദ്യുതീകരിച്ച വീടുള്ള കാര്‍ഡുടമകള്‍ക്ക് ലിറ്ററിന് 37രൂപ നിരക്കില്‍ 1/2 ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്തവര്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും.
 

date