Skip to main content

ചേലേമ്പ്രയില്‍ കേരളോത്സവം 19 ന് തുടങ്ങും: സംഘാടക സമിതിയായി

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ചേലേമ്പ്ര ഗ്രാമപഞ്ചായത്തും സംയുക്തമായി ഒക്ടോബര്‍ 19, 20, 26, 27 തീയ്യതികളില്‍ കേരളോത്സവം നടത്തും. 19, 20 തീയ്യതികളില്‍  കായിക മത്സരങ്ങളും 26 മുതല്‍ 27 വരെ കലാമത്സരങ്ങളും നടക്കും. അപേക്ഷ ഫോറം  ഒക്ടോബര്‍ അഞ്ചിന് വൈകീട്ട് മൂന്ന്   മുതല്‍ വിതരണം ചെയ്യും. ഒക്ടോബര്‍ 14 ന് വൈകീട്ട് മൂന്നിനകം അപേക്ഷകള്‍ നല്‍കണം. കേരളോത്സവ വിജയത്തിനായി സ്വാഗതസംഘവും വിവിധ ഉപസമിതികളും   രൂപീകരിച്ചു. 
സ്വാഗത സംഘ രൂപീകരണ യോഗം ഇടിമുഴിക്കല്‍ സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെജമീല അധ്യ
ക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി ചെയര്‍മാന്‍ സി.ശിവദാസന്‍ പരിപാടികള്‍ വിശദീകരിച്ചു. പഞ്ചായത്ത് അക്കൗണ്ടന്റ് ടി.പി.രമേഷ്,യൂത്ത് കോ-ഓഡിനേറ്റര്‍ ടി. റിജു, സി. അബ്ദുള്‍ അസീസ്, കെ.എന്‍.ഉദയകമാരി, കെ ദാമോദരന്‍ ,ഇ.വി. ബീന എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികള്‍: ചെയര്‍മാന്‍ - പഞ്ചായത്ത് പ്രസിഡന്റ് സി.രജേഷ് ജനറല്‍ കണ്‍വീനര്‍ - സെക്രട്ടറി - സി.സന്തോഷ് തുടങ്ങിയവരാണ്.
 

date