Skip to main content

ലോക മാനസിക ദിനാചരണം ജില്ലാതല ഉദ്ഘാടനം

കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 10) രാവിലെ 10 മണിക്ക് കണ്ണൂര്‍ പോലീസ് സഭാ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിക്കും. തുടര്‍ന്ന് പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായി 'ആത്മഹത്യ പ്രതിരോധവും സ്‌ട്രെസ്സ് മാനേജ്‌മെന്റും' എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാലയും നടത്തും.
ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മാനസികാരോഗ്യ ബോധവല്‍ക്കരണ പ്രദര്‍ശനവും നടക്കും. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ മാനസികാരോഗ്യ വിഭാഗം, ജില്ലാ പോലീസ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date