Skip to main content

ലോക കാഴ്ചദിനം- സിവില്‍ സ്റ്റേഷന്‍ ജീവനകാര്‍ക്ക്  നേത്രപരിശോധന ക്യാമ്പ് 

    ലോക കാഴ്ചദിനത്തിനോടനുബന്ധിച്ച്  ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും സഞ്ചരിക്കുന്ന നേത്ര ചികിത്സ വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന്‍ ജീവനകാര്‍ക്ക്  ഒക്ടോബര്‍ 10 ന് നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കും. ജില്ലാമെഡിക്കല്‍ ഓഫീസ് പരിസരത്ത് രാവിലെ ഒന്‍പത് മുതല്‍ 12 വരെയാണ് ക്യാമ്പ്. ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സഞ്ചരിക്കുന്ന നേത്ര ചികിത്സ വിഭാഗത്തിലെ ഡോ.സി.കെ സ്മിത, ഡോ.നസീമ, മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഡോ.സുചിത്ര എന്നിവര്‍ രോഗികളെ പരിശോധിക്കും.
   കാഴ്ചപരിശോധനയുടെയും കണ്ണ് പരിശോധനയുടെയും പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിനായി ആചരിക്കുന്ന ലോക കാഴ്ചദിനം എല്ലാവര്‍ഷവും ഒക്ടോബര്‍മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് നടത്തുന്നത്. പ്രഥമ പരിഗണന കാഴ്ചയ്ക്ക് എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
 

date