Skip to main content

യുദ്ധ സേനാനികൾക്ക് സാമ്പത്തിക  സഹായത്തിന് അപേക്ഷിക്കാം

ആലപ്പുഴ: രണ്ടാംലോക മഹായുദ്ധ സേനാനികൾക്കും അവരുടെ വിധവകൾക്കും സംസ്ഥാന സർക്കാർ നൽകിവരുന്ന പ്രതിമാസ സാമ്പത്തിക സഹായത്തിന് അപേക്ഷിച്ചിട്ടില്ലാത്തവർ ഉടൻ ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0477-2245673.

                                                                        

(പി.എൻ.എ.41/2018)

 

                                                                                 

date