Skip to main content

വ്യോമസേന റിക്രൂട്ട്‌മെന്റ് റാലി 21 ന്

വ്യോമസേനയിൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ തസ്തികയിലേക്കുളള നിയമനത്തിനായി റിക്രൂട്ട്‌മെന്റ് റാലി ഒക്‌ടോബർ 21 ന് കോയമ്പത്തൂർ ഭാരതീയാർ സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിന്റെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ബിഎഡും ഇംഗ്‌ളീഷ് ഒരു വിഷയമായി സൈക്കോളജി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐടി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദവുമാണ് യോഗ്യത. ബിരുദധാരികൾ 1995 ജൂലൈ 19 നും 2000 ജൂലൈ ഒന്നിനും ഇടയിലും ബിരുദാനന്തരബിരുദക്കാർ 1992 ജൂലൈ 19 നും 2000 ജൂലൈ ഒന്നും ഇടിയിൽ ജനിച്ചവരാകണം. ഒക്‌ടോബർ 21 ന് കായികക്ഷമത പരീക്ഷയും എഴുത്തുപരീക്ഷയും നടക്കും. 22 ന് അഡാപ്റ്റബിലിറ്റി ടെസ്റ്റ് ഒന്നും ഇൻസ്ട്രക്ഷണൽ എബിലിറ്റി ടെസ്റ്റും 23 ന് അഡാപ്റ്റബിലിറ്റി ടെസ്റ്റ് രണ്ടും നടക്കും. പുരുഷൻമാരായ കേരളത്തിലെ നിവാസികൾക്കും ലക്ഷ്വദീപ്‌വാസികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾ www.airmenselection.cdac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0484 -2427010, 7409834300.

date