Skip to main content

ഹോസ്റ്റലുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കണം

 

ഹോസ്റ്റലുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് ബാലവകാശ സംരക്ഷണ കമ്മീഷന്‍. കുട്ടികള്‍ക്ക് ആവശ്യമായ പഠന സൗകര്യങ്ങള്‍ ഒരുക്കണം. ഹോസ്റ്റല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സിറ്റിങില്‍ അംഗം അഡ്വ. നസീര്‍ ചാലിയം പറഞ്ഞു.
  എട്ട് പരാതികളാണ് സിറ്റിങില്‍ പരിഗണിച്ചത്. പുല്‍പ്പറ്റ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ ലഭിച്ച പരാതിയില്‍ കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശനം നടത്തി. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ഥാപനത്തില്‍ ആവശ്യമായ സൗകര്യമില്ലെന്ന് കാണിച്ചാണ് പരാതി ലഭിച്ചത്.  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ പരാതികളാണ് മറ്റുള്ളവയും.  ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നടക്കുന്ന സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യം നിഷേധിക്കരുതെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബാലവകാശ സംരക്ഷണ കമ്മീഷന്‍ സിറ്റിങില്‍ കമ്മീഷന്‍ അംഗം ഫാദര്‍ ഫിലിപ്പ് പാറക്കാട്ട്, ജില്ല ശിശുസംരക്ഷണ ഓഫീസര്‍ ഗീതാഞ്ജലി എന്നിവര്‍ പങ്കെടുത്തു.
 

date