Skip to main content

നേത്ര ചികിത്സാ ക്യാമ്പ് നടത്തി

ലോക കാഴ്ചദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്ത് സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി നേത്ര ചികിത്സാ ക്യാമ്പ് നടത്തി. ജില്ലയിലെ രണ്ട് സഞ്ചരിക്കുന്ന നേത്ര ചികിത്സാ വിഭാഗങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്  നടന്നത്. ഡോ.സുചിത്ര, ഡോ.സി.കെ.സ്മിത എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്തു.    ഡോ.അഹമ്മദ് അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. ഡോ.സി.കെ.സ്മിത ലോക കാഴ്ച ദിന സന്ദേശം നല്‍കി. ഡോ.ഷിബുലാല്‍, ടി.എം ഗോപാലന്‍, വി.സി ശങ്കരനാരായണന്‍, റാജിലാബീവി       എന്നിവര്‍ സംസാരിച്ചു. 
 

date