Skip to main content

ഗാന്ധിജയന്തി വാരാഘോഷം : വിദ്യര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ നടത്തി

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ഗാന്ധി ലൈബ്രറിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു.  ഗാന്ധി ക്വിസ്, പ്രസംഗം, ചിത്രരചന, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.  ജില്ലാ ഇന്‍ഫര്‍മേഷന്‍മേഷന്‍ ഓഫീസ് ഗാന്ധി ദര്‍ശന്‍ സമിതിയുമായി സഹകരിച്ചാണ് പരിപാടി.
 ക്വിസ് മത്സരത്തില്‍ യു.പി വിഭാഗത്തില്‍ മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ എന്‍.വി ആര്യ ഒന്നാം സ്ഥാനവും എന്‍.പി അപര്‍ണ്ണ രണ്ടാം സ്ഥാനവും നേടി. സെന്റ് ജെമ്മാസ് സ്‌കൂളിലെ പി. സാദിയ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ വി.എച്ച്  മുഹമ്മദ് അഷറഫ് ( മഅദിന്‍ എച്ച്.എസ് ), എന്‍.മുഹമ്മദ് അര്‍ഷാദ് (ജി.ബി.എച്ച്.എസ്.എസ് മലപ്പുറം), സി.എം മുഹമ്മദ് അബ്ദുള്‍ മുഹ്‌സിന്‍ (ജി.ബി.എച്ച്.എസ്.എസ് മലപ്പുറം) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചിത്രരചന മത്സരത്തില്‍ യു.പി വിഭാഗത്തില്‍ എന്‍.പി അപര്‍ണ്ണ ഒന്നാം സ്ഥാനം നേടി. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ മുഹമ്മദ് മിദ്‌ലാജ് ( ജി.ബി.എച്ച്.എസ്.എസ് മലപ്പുറം) മുഹമ്മദ് അന്‍വര്‍ (മഅദിന്‍ സ്‌കൂള്‍) മുഹമ്മദ് സാലിഹ് (എച്ച്.എസ്.എസ് മലപ്പുറം) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഉപന്യാസ മത്സരത്തില്‍ കെ എസ് മുഹമ്മദ് സാബിത്ത് (മഅദിന്‍ സ്‌കൂള്‍) ഒന്നാം സ്ഥാനം നേടി .രണ്ടാം സ്ഥാനം മുഹമ്മദ് അഷറഫ് (മഅദിന്‍ സ്‌കൂള്‍) മൂന്നാം സ്ഥാനം കെ.അന്‍ഷിഫ് (മഅദിന്‍ സ്‌കൂള്‍) എന്നിവരും കരസ്ഥമാക്കി.
പരിപാടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു.  സി.എ റസാഖ് അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ ഗാന്ധി ദര്‍ശന്‍ ജനറല്‍ കണ്‍വീനര്‍ പി.കെ നാരായണന്‍, പി.വി ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. 
 

date