Skip to main content

മത്സ്യത്തൊഴിലാളികള്‍ ആധാര്‍ വിവരങ്ങള്‍ ഹാജരാക്കണം 

 
ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ആധാര്‍ വിവരങ്ങള്‍ ഹാജരാക്കാത്ത മത്സ്യത്തൊഴിലാളികളും, അനുബന്ധത്തൊഴിലാളികളും അതത് ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് ഒക്‌ടോബര്‍ 15 നകം ആധാര്‍, ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സമര്‍പ്പിക്കണം. ആധാര്‍ വിവരങ്ങള്‍ നല്‍കാത്ത തൊഴിലാളികളെ മത്സ്യത്തൊഴിലാളി അന്തിമ പട്ടികയില്‍ നിന്നും നീക്കം ചെയ്യുവാന്‍ സാധ്യതയുണ്ട്.

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നേരിട്ട് പ്രീമിയം അടച്ച് നടപ്പിലാക്കി വരുന്ന എല്‍.ഐ.സി., ആം ആദ്മി ബീമയോജന ഇന്‍ഷുറന്‍സ് പദ്ധതി, ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്താത്ത തൊഴിലാളികളുടെ പട്ടിക ഇന്‍ഷൂറന്‍സ് കമ്പനികള്‍ നിരസിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വിശദാംശങ്ങള്‍ നിര്‍ബന്ധമായും നല്‍കണം. 
 

date