Post Category
ക്ഷീരകര്‍ഷക പരിശീലനം
ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. ഡയറി ഫാം ആസൂത്രണം, ലാഭകരമായ ഡയറിഫാം നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം വിഷയങ്ങളില്‍ ഒക്ടോബര്‍ 14 മുതല്‍ 19 വരെയാണ് പരിശീലനം. താത്പര്യമുളളവര്‍ ഒക്ടോബര്‍ 14ന് രാവിലെ 10 ന് മുമ്പായി, ബാങ്ക് പാസ്സ് ബുക്കും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 20 രൂപ രജിസ്ട്രേഷന് ഫീസും സഹിതം പരിശീലന കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍-0495 2414579.
date
- Log in to post comments