Skip to main content

എടത്തുരുത്തി കേരളോത്സവം: നാളെ (ഒക്‌ടോബർ 13) മുതൽ

എടത്തിരുത്തി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 13 മുതൽ 27 വരെ വിവിധ വേദികളിലായി നടക്കും. നാളെ (ഒക്‌ടോബർ 13) രാവിലെ ഒൻപതിന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ കേരളോത്സവം ഉദ്ഘാടനം ചെയ്യും. 9.30 ന് അത്‌ലറ്റിക്‌സ് മത്സരങ്ങളോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. 20 ന് രാവിലെ ഒൻപത് മുതൽ വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഫുട്‌ബോൾ മത്സരം, 23 ന് വൈകീട്ട് നാലിന് കാരയിൽ ക്ഷേത്ര മൈതാനത്ത് ഷട്ടിൽ മത്സരം, 25 ന് വൈകീട്ട് നാലിന് പിഎംയുപി സ്‌കൂൾ മൈതാനത്ത് വോളിബോൾ മത്സരം 26, 27 തീയതികളിൽ 'കെ.സി.കാളിക്കുട്ടി സ്മാരക സാംസ്‌കാരിക നിലയത്തിൽ കലാമത്സരങ്ങൾ എന്നിവ നടത്തും. 26 രാവിലെ ഒൻപത് മുതൽ സ്റ്റേജിതര മത്സരങ്ങളും 27 ന് രാവിലെ ഒൻപത് മുതൽ സ്റ്റേജ് മത്സരങ്ങളും സംഘടിപ്പിക്കും. 27 ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കെ അബീദലി ഉദ്ഘാടനം ചെയ്യും.

date