Skip to main content

സ്പോര്‍ട്സ് സ്കൂളില്‍ സെലക്ഷന്‍ ട്രയല്‍

 

    തിരുവനന്തപുരം വെള്ളായണിയിലുളള   ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളിലെ  അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ ജനുവരി 22 ന് രാവിലെ 9.30 ന് പാലക്കാട് ഗവ. വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ നടക്കും.
    അത്ലറ്റിക്സ്, ഫുട്ബോള്‍, ജൂഡോ, ജിംനാസ്റ്റിക്സ്, റസ്ലിങ്, തയ്കോണ്ടോ തുടങ്ങിയ ഇനങ്ങളിലാണ് നിലവില്‍ പരിശീലനം നല്‍കുന്നത്.
 ഫിസിക്കല്‍ ടെസ്റ്റിന്‍റെയും സ്പോര്‍ട്സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളുടെയും  അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുക.
നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ മേധാവിയുടെ കത്ത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അതേ ദിവസം രാവിലെ 9.30 ന്  പാലക്കാട് ഗവ. വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ എത്തണം. ആറ്, ഏഴ് ക്ലാസുകളിലേക്കുള്ള പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലും എട്ട്, ഒമ്പത്, 10 ക്ലാസുകളിലേക്കുള്ള പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റും സ്കില്‍ ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലുമാണ് നടത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത യാത്രാബത്ത  അനുവദിക്കുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായോ  സ്പോര്‍ട്സ് ഓഫീസറുമായോ (9746661446) ബന്ധപ്പെടണം.

date