Post Category
ഭരണഘടനാ സംരക്ഷണ സദസ്സ്
ഭരണഘടനാ സംരക്ഷണാവബോധം വളർത്തിയെടുക്കുന്നതിനായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ യുവജന കമ്മീഷന്റെ സഹകരണത്തോടെ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ഭരണഘടനാ സംരക്ഷണ സദസ്സുകൾ നടത്തുന്നു. സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 13 ഞായറാഴ്ച ചാവക്കാട് നഗരസഭ ഹാളിൽ മുനിസിപ്പൽ ചെയർമാൻ എൻ കെ അക്ബർ നിർവ്വഹിക്കും. ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എൻ ഹരി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന യുവജന കമ്മീഷൻ അംഗം കെ വി രാജേഷ് മുഖ്യാതിഥിയായിരിക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി അംഗങ്ങളായ ടി കെ വാസു, സുനിൽ ലാലൂർ ചാവക്കാട് നഗരസഭ കുടുംബശ്രീ ചെയർപേഴ്സൺ പ്രീജ ദേവദാസ്, ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് അംഗം ടി ബി ശാലിനി എന്നിവർ പങ്കെടുക്കും.
date
- Log in to post comments