Post Category
വാക്ക്-ഇൻ-ഇന്റർവ്യൂ 24ന്
മണ്ണ് പര്യവേക്ഷണ വകുപ്പിലെ ജിയോമാറ്റിക്‌സ് ലാബിലേക്ക് ജി.ഐ.എസ്. & റിമോട്ട് സെൻസിംഗ് ടെക്‌നീഷ്യൻ തസ്തികയിൽ കരാർ നിയമത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡേറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒറിജിനലും സഹിതം തിരുവനന്തപുരം വഴുതക്കാട് സെന്റർ പ്ലാസ ബിൽഡിംഗിലെ നാലാം നിലയിലുളള മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ ഡയറക്ടറുടെ കാര്യാലയത്തിൽ 24ന് രാവിലെ പത്തിന് ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.keralasoils.gov.in സന്ദർശിക്കുക.
പി.എൻ.എക്‌സ്.3631/19
date
- Log in to post comments