Skip to main content

അപേക്ഷ സമര്‍പ്പിക്കണം

കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായി അംശദായം അടച്ച് വരുന്ന തൊഴിലാളികളും സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സാമ്പത്തിക താങ്ങല്‍ പദ്ധതി പ്രകാരമുളള പൂരക വേതനത്തിന് അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷാ ഫോം ബന്ധപ്പെട്ട തൊഴിലുടമ/സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ തൊഴിലുടമകള്‍ളുടെ സാക്ഷ്യപത്രം സഹിതം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ 15ന് മുമ്പ് സമര്‍പ്പിക്കണം.

സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേഖലയിലെ രജിസ്‌ട്രേഡ് ട്രെയിഡ് യൂണിയനുകളുടെ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.   ഫോണ്‍: 0497 2706133.

പി എന്‍ സി/4182/2017 

date