Skip to main content

അയ്യങ്കാളി മെമ്മോറിയല്‍  മോഡല്‍ റസിഡന്‍ഷ്യല്‍  സ്‌പോര്‍ട്‌സ് സ്‌കൂളില്‍ സെലക്ഷന്‍  ട്രയല്‍സ് 

 

 

                പട്ടികജാതി വികസന  വകുപ്പിന് കീഴില്‍  തിരുവനന്തപുരം  വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന  ശ്രീ.അയ്യങ്കാളി മെമ്മോറിയല്‍  മോഡല്‍  റസിഡന്‍ഷ്യല്‍  സ്‌പോര്‍ട്‌സ് സ്‌കൂളില്‍  2018-19 അദ്ധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ്സിലേയ്ക്കും   10 വരെയുള്ള  മറ്റു ക്ലാസ്സുകളില്‍ ഒഴിവുള്ള സീറ്റിലേയ്ക്കും പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍സ്   ജനുവരി 17 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍  ഗ്രൗണ്ടില്‍ നടത്തും.  സ്‌പോര്‍ട്‌സില്‍ താല്‍പ്പര്യമുള്ള ഇപ്പോള്‍ നാലാം ക്ലാസ്സില്‍  പഠിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റിന്റെ   പകര്‍പ്പ്, ഒരു ഫോട്ടോ, പ്രധാനാധ്യാപകന്റെ കത്ത് എന്നിവ സഹിതം   ജനുവരി 17 ന് രാവിലെ 9 ന്  സ്‌കൂള്‍ ഗ്രൗണ്ടില്‍ രക്ഷിതാവിനൊപ്പം  എത്തണം.    തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഞ്ചാം ക്ലാസ്സ്  മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള പഠനം സൗജന്യമാണ്. ഫോണ്‍ : 04936  203824.

date