ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കുണ്ടള അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു
തുലാവര്‍ഷം ശക്തിപ്പെടുകയും അണക്കെട്ടിലേക്കൊഴുകിയെത്തുന്ന ജലത്തിന്റെ അളവ് വര്‍ധിക്കുകയും ചെയ്തതോടെ ഹൈഡല്‍ ടൂറിസത്തിന് കീഴിലുള്ള കുണ്ടള അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു്.
ജലനിരപ്പ് സംഭരണശേഷിയുടെ പരമാവധിയിലെത്തിയ സാഹചര്യത്തില്‍ അണക്കെട്ടിന്റെ 5 ഷട്ടറുകളില്‍ ഒരു ഷട്ടര്‍ ഉയര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിക്കുകയായിരുന്നു.പത്ത് സെന്റീമീറ്റര്‍ ഉയര്‍ത്തിയ ഷട്ടറിലൂടെ സെക്കന്റില്‍ രണ്ടര ക്യുമിക്‌സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്.അണക്കെട്ട് തുറന്നതോടെ ബോട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു.വെള്ളം പുറത്തേക്കൊഴുകുന്ന സാഹചര്യത്തില്‍ ബോട്ട് ഷട്ടറുകളുടെ ഭാഗത്തേക്ക് വലിച്ചടിപ്പിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ബോട്ടിംഗ് നിര്‍ത്തി വച്ചിട്ടുള്ളത്.അണക്കെട്ട് തുറന്നുവിട്ടിട്ടുള്ളത് കാണാന്‍ നിരവധി സഞ്ചാരികളും ഇവിടേക്കെത്തുന്നുണ്ട്.20 മീറ്ററാണ് കുണ്ടള അണക്കെട്ടിന്റെ ഉയരം. ഏതാനും ദിവസങ്ങളായി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ഉച്ചക്ക് ശേഷം കനത്തമഴ ലഭിക്കുന്നുണ്ട്. കുണ്ടള അണക്കെട്ട് തുറന്നതോടെ മാട്ടുപ്പെട്ടി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്
- Log in to post comments