ഗാന്ധിജയന്തി വാരാഘോഷം: ചിത്രരചന, ഉപന്യാസ മത്സരങ്ങള്‍ 19ന്
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിക്കുന്ന ഉപന്യാസ- ചിത്രരചന (വാട്ടര്‍ കളര്‍) മത്സരങ്ങള്‍ ഒക്ടോബര്‍ 19ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മണിക്ക് തുടങ്ങും. എല്‍ പി, യു പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന മത്സരത്തിലും യു പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ രചന മത്സരത്തിലും പങ്കെടുക്കാം. ചിത്രരചനയ്ക്ക് പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പേപ്പര്‍ ഒഴിച്ചുള്ള മറ്റ് സാമഗ്രികള്‍ കൊണ്ടുവരേണ്ടതാണ്.
വിദ്യാഭ്യാസ വകുപ്പ്, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍മാര്‍ വഴിയോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ ഒക്ടോബര്‍ 16നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2700231.
- Log in to post comments