Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഭൂരഹിതരായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി അംഗീകൃത കണ്‍സള്‍ട്ടന്‍മാര്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ പുല്ലുകാട് കോളനിയിലും നെന്മാറ ഗ്രാമപഞ്ചായത്തിലെ വല്ലങ്ങിയിലും ഭൂരഹിത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ആദിവാസി പുനരധിവാസ വികസന മിഷനില്‍ ഉള്‍പ്പെടുത്തി പതിച്ചുനല്‍കിയ ഭൂമിയില്‍ അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ടെന്‍ഡറുകള്‍ ഒക്ടോബര്‍ 21 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസുമായോ 0491 5383250 ലോ ബന്ധപ്പെടുക.
date
- Log in to post comments