Skip to main content

വയോശ്രീയോജനയുടെ  ഉപകരണ വിതരണ ക്യാമ്പ്  ഇന്ന് ജനുവരി 9ന് 

 

 

കാക്കനാട്:  കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ വയോശ്രീയോജന പദ്ധതിപ്രകാരം 60വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ഉപകരണ വിതരണ ക്യാമ്പ്  ഇന്ന്  ജനുവരി 9ന്  ചൊവ്വാഴ്ച രാവിലെ 11.30-ന് തൃക്കാക്കര മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ക്യാമ്പില്‍ കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി കൃഷന്‍ പാല്‍ ഗുരുജര്‍ മുഖ്യാതിഥിയാകും. പ്രൊഫ. കെ. വി  തോമസ് എംപി അധ്യക്ഷനാകുന്ന ചടങ്ങില്‍ തൃക്കാക്കര  മണ്ഡലം എംഎല്‍എ പി. ടി തോമസ്, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, തൃക്കാക്കര നഗരസഭ അധ്യക്ഷ കെ. കെ നീനു, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി. എസ് പീതാംബരന്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോള്‍, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മേരി ബേബി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. രാധാകൃഷ്ണന്‍, രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു എന്നിവര്‍ പങ്കെടുക്കും.

  

സാമൂഹ്യ നീതി ശാക്തീകരണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിനു നേതൃത്വം നല്‍കുന്നത് ആര്‍ട്ടിഫിഷ്യല്‍  ലിമ്പ്‌സ് മാന്യുഫാക്ചറിംഗ് കോര്‍പ്പറേഷന്‍ ഓഫ്  ഇന്ത്യ (അലിംകോ)യാണ്. 720 ഓളം വരുന്ന ഗുണഭോക്താക്കള്‍ക്കായി ഏകദേശം 27 ലക്ഷം ചെലവു വരുന്ന 1098 ഓളം ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. ഇതില്‍  74 വാക്കിംഗ് സ്റ്റിക്കുകള്‍, 36 ക്രച്ചസുകള്‍, 42 ടെട്രാ/െ്രെടപോടുകള്‍, 493 ശ്രവണ സഹായികള്‍, 41വീല്‍ ചെയറുകള്‍, 97 വെപ്പ് പല്ലുകള്‍, 292 കണ്ണടകള്‍, 23  ഫോള്‍ട് ചെയ്യാവുന്ന വാക്കറുകള്‍ എന്നിവയാണ്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഏകദേശം 5,20,000 ത്തോളം പേര്‍ക്ക് ഉപകരണങ്ങള്‍ എത്തിച്ചു നല്‍കാനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

 

60 വയസ്സിനു മുകളില്‍ പ്രായമുള്ള ബിപിഎല്‍ വിഭാഗത്തില്‍ പെട്ട മുതിര്‍ന്ന പൗരന്‍മാരെയാണ് പദ്ധതിയ്ക്കായി പരിഗണിച്ചിരുന്നത്. വിവിധ ബ്‌ളോക്കുപഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലുമായി മെയ്, ജൂണ്‍ മാസങ്ങളിലായി അലിംകോയുടെ നേതൃത്വത്തില്‍  സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്നാണ്  അര്‍ഹരായ 720ഓളം പേരെ തിരഞ്ഞെടുത്തത്. വിവിധ ക്യാമ്പുകളിലായി പങ്കെടുത്ത 1500ഓളം വ്യക്തികളില്‍ നിന്നും പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു തിരഞ്ഞെടുപ്പ്.

 

ക്യാമ്പില്‍ എത്തിച്ചേരുന്ന വയോജനങ്ങള്‍ക്ക് കരുതലിനായി വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം, സന്നദ്ധസേവകര്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ഹയരായവരുടെ പേരു വിവരങ്ങള്‍ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തിക്കും. കൂടാതെ ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കത്തു മുഖേനയും അറിയിപ്പ് ലഭിക്കും. അറിയിപ്പ് ലഭിച്ച വ്യക്തികള്‍ കത്ത് കൊണ്ട് വരേണ്ടതാണെന്ന് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ പ്രീതി വില്‍സണ്‍ അറിയിച്ചു. കത്ത് ലഭിക്കാത്ത തിരഞ്ഞെടുക്കപ്പെട്ടവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടു വരണം

(

date