കടലിൽ ചാടിയുള്ള പ്രതിഷേധം തടഞ്ഞ് ജില്ലാകളക്ടറുടെ ഉത്തരവ്
ലപ്പുഴ: ബൈപ്പാസ് നിർമാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ഒരുകൂട്ടം ആളുകൾ ഇന്ന് (ഒക്ടോബർ 13) രാവിലെ 7മണിക്ക് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആലപ്പുഴ ബീച്ചിൽ കടലിൽ ചാടി നീന്തി പ്രതിഷേധിക്കുന്ന വിവരം ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. കടലിൽ ചാടി പ്രതിഷേധിക്കുന്ന വിധത്തിലുള്ള സമരപരിപാടികൾ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്നതാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാവശ്യമായ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തുന്നതിനും ഇത്തരത്തിലുള്ള പ്രതിഷേധ പരിപാടികൾ അപകടകരമെന്ന് കാണുന്നതിനാൽ തടയുന്നതിനും ദുരന്ത നിവാരണ നിയമം വകുപ്പ് 30,33,34 പ്രകാരം ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ജില്ലാ പോലീസ് മേധാവിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നൽകുന്നതിന് ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.sir
- Log in to post comments