Skip to main content

സബ്കളക്ടർ ആരോഗ്യമന്ത്രിയെ സന്ദർശിച്ചു

 

തിരുവനന്തപുരം സബ്കളക്ടറായി ചുമതലയേറ്റ ഭിന്നശേഷിക്കാരിയായ പ്രാഞ്ജൽ പാട്ടീൽ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറെ സന്ദർശിച്ചു. തന്റെ പരിമതികൾക്കെതിരെ പോരാടി ഈ നേട്ടം കൈവരിച്ച പ്രാഞ്ജൽ ഏവർക്കും മാതൃകയും പ്രചോദനവുമാണെന്ന് മന്ത്രി പറഞ്ഞു. കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത പദവി ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി വിനിയോഗിക്കണമെന്നും സർക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും എല്ലാവിധ പിന്തുണയുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സർക്കാർ നടപ്പാക്കുന്ന അനുയാത്ര പദ്ധതി സംബന്ധിച്ച് മന്ത്രി വിശദീകരിച്ചു.
അധ്യാപക, ബാങ്കിംഗ് മേഖലകളൊഴികെ മറ്റു മേഖലകളിലേക്ക് ഭിന്നശേഷിക്കാർ കടന്നുവരുന്നില്ലെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും പ്രാഞ്ജൽ പാട്ടീൽ പറഞ്ഞു. കൂടിക്കാഴ്ചയിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെയും സംബന്ധിച്ചു.
പി.എൻ.എക്‌സ്.3684/19

date