Skip to main content

സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതി 22ന് കോഴിക്കോട്

കേരള നിയമസഭയുടെ സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതി ഒക്‌ടോബർ 22ന് രാവിലെ 11ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. 2012ലെ കേരള സംസ്ഥാന സേവനാവകാശ നിയമത്തിനു കീഴിൽ വരുന്ന 750/2012, 751/2012 എസ്.ആർ.ഒ കളുടെ അടിസ്ഥാനത്തിൽ സേവനാവകാശ ചട്ടങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് റവന്യൂ, തദ്ദേശസ്വയംഭരണം, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. സേവനാവകാശ ചട്ടങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ കക്ഷികൾ, സർവീസ് സംഘടനാ നേതാക്കൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും.
താത്പര്യമുള്ളവർക്ക് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലെത്തി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമിതി മുമ്പാകെ സമർപ്പിക്കാം.
പി.എൻ.എക്‌സ്.3689/19

date